ഏഷ്യന് പെയിന്റ്സിന്റെ പുതിയ ‘സ്മാര്ട്ട് കെയര് ഡാംപ് പ്രൂഫ് ’വിപണിയിൽ
Saturday, May 20, 2023 12:36 AM IST
കൊച്ചി: മഴക്കാലത്തുണ്ടാകുന്ന മേല്ക്കൂരയിലെ ചോര്ച്ചകളും മഴ സംബന്ധിയായ സാഹചര്യങ്ങളും കണക്കിലെടുത്ത് ഏഷ്യന് പെയിന്റ്സ് പുതിയ ‘സ്മാര്ട്ട് കെയര് ഡാംപ് പ്രൂഫ്’ വിപണിയിലിറക്കി.
കാലവര്ഷത്തിന് മുന്പ് തന്നെ ഉപയോക്താക്കള്ക്കു ടെറസില് ഉണ്ടാകുന്ന ചോര്ച്ച, ഈര്പ്പം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്ക്കു ദീര്ഘകാലം നീണ്ടുനില്ക്കുന്ന പരിഹാരമാണിതെന്നു കന്പനി വൃത്തങ്ങൾ പറഞ്ഞു.