ജിഡിപി വളർച്ച 6.3 ശതമാനത്തിലേക്കു താഴ്ന്നു
ജിഡിപി വളർച്ച 6.3 ശതമാനത്തിലേക്കു താഴ്ന്നു
Thursday, December 1, 2022 12:01 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച ജൂ​ണ്‍ പാ​ദ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 13.5 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ പ​കു​തി​യാ​യി 6.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു​വെ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേഷ​ൻ മ​ന്ത്രാ​ല​യം.

ജൂ​ലൈ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ലെ ജി​ഡി​പി വ​ള​ർ​ച്ച​യി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വ് സം​ഭ​വി​ക്കു​പ​മെ​ന്ന് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ പ്ര​വ​ചി​ച്ച 6.2 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് വ​ള​ർ​ച്ചാ നി​ര​ക്ക്. നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് (എ​ൻ​എ​സ്ഒ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2021-22 സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ ജി​ഡി​പി 8.4 ശ​ത​മാ​നം വ​ർ​ധി​ച്ചു.


ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സെ​പ്തം​ബ​ർ പാ​ദ​ത്തി​ൽ ജി​ഡി​പി വ​ള​ർ​ച്ച 6.1 മു​ത​ൽ 6.3 ശ​ത​മാ​നം വ​രെ​യാ​കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്ര​വ​ചി​ച്ചി​രു​ന്നു.

ഗ​വ​ണ്‍മെ​ന്‍റ് റോ​ഡു​ക​ൾ മു​ത​ൽ റെ​യി​ൽ​വേ വ​രെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വ് വ​ർ​ധി​പ്പി​ച്ച​തോ​ടെ കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ മൂ​ല​ധ​ന​ച്ചെ​ല​വ് 40 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധി​ച്ചു.

പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ, കാ​ർ​ഷി​കോ​ൽ​പ്പാ​ദ​നം 4.6% ഉ​യ​ർ​ന്ന​പ്പോ​ൾ ഉ​ൽ​പ്പാ​ദ​നം 4.3% ഇ​ടി​ഞ്ഞു, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ 6.6% വാ​ർ​ഷി​ക വ​ർ​ധ​ന​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.