സഹകരണ ഓണം വിപണി 29 മുതല്‍
Wednesday, August 17, 2022 11:46 PM IST
കൊച്ചി: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ സഹകരണ ഓണം വിപണി നടത്തും. 29ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിലായി 1600 ഓളം ഓണച്ചന്തകള്‍ ഉണ്ടാകും. ജില്ലാതല ഉദ്ഘാടനങ്ങള്‍ 30നാണ്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡിയോടെ നല്‍കും. മറ്റുള്ളവ പൊതുവിപണിയിലേക്കാള്‍ പത്തു മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. മില്‍മയുമായി ചേര്‍ന്ന് ഓണസദ്യയ്ക്ക് ആവശ്യമായ ആറിനം ഉത്പന്നങ്ങള്‍ അടങ്ങിയ സ്പെഷല്‍ കിറ്റ് 297 രൂപയ്ക്ക് നല്‍കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ എം.സലിം, ചെയര്മാന് എം.മെഹബൂബ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുണനിലവാരപരിശോധനയില്‍ അംഗീകാരം ലഭിക്കുന്നവര്‍ മാത്രമേ ഓണവിപണിയില്‍ സാധനങ്ങള്‍ വില്പനയ്ക്കായി എത്തിക്കേണ്ടതുള്ളൂ എന്ന കര്‍ശനനിര്‍ദേശം ഗോഡൗണുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിപണന കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കുന്നതിന് മുന്‍ഗണനാക്രമത്തില്‍ സംവിധാനം ഉണ്ടായിരിക്കുമെന്നും അവര്‍ പറഞ്ഞു.