പലിശ ഇനത്തിൽ 1.9 കോടി ഡോളർ അടച്ച് എവർഗ്രാൻഡെ
Tuesday, October 19, 2021 11:32 PM IST
ബെയ്ജിംഗ്: സാന്പത്തിക പ്രതിസന്ധിയിലായ ചൈനീസ് റിയൽ എസ്റ്റ്റ്റ് കന്പനി എവർഗ്രാൻഡെ കുടിശികയുള്ള തദ്ദേശീയ ബോണ്ടുകളിലൊന്നിന്റെ പലിശ അടച്ചതായി റിപ്പോർട്ട്. കന്പനിയുടെ ഹോങ്കോംഗ് യൂണിറ്റായ ഹെൻജഡ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് 1.9 കോടി ഡോളറാണു പലിശയിനത്തിൽ അടച്ചത്.
രാജ്യത്തെ നിക്ഷേപകരുടെ പണം നൽകുന്നതിനാണു മുൻഗണന നല്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാനാണു കന്പനിയുടെ നീക്കമെന്നാണു വിലയിരുത്തൽ. രാജ്യത്തെ ബോണ്ട് ഹോൾഡേഴ്സിന്റെ കുടിശിക ആദ്യം തീർക്കണമെന്നു ചൈനീസ് സർക്കാരും കന്പനിയോട് ആവശ്യപ്പെട്ടതായാണു വിവരം.
കന്പനിയുടെ നിരവധി ഡോളർ ബോണ്ടുകളിലുള്ള പലിശഅടവ് കഴിഞ്ഞ മാസം മുതൽ മുടങ്ങിയിരുന്നു.
വാഹനനിർമാണ കന്പനി അടക്കമുള്ള ഉപസ്ഥാപനങ്ങൾ വിറ്റ് കുടിശിക അടയ്ക്കാനുള്ള ശ്രമത്തിലാണ് എവർഗ്രാൻഡെ ഇപ്പോൾ.