റബർ ബോർഡിനു പുതിയ ചുവടുവയ്പ്; ജനിതക മാറ്റം വരുത്തിയ റബർ വികസിപ്പിച്ചു
Tuesday, June 22, 2021 10:50 PM IST
കോട്ടയം: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ വിധം ജനിതക മാറ്റം വരുത്തിയ റബർ ക്ലോണ്‍ പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. ആസാമിലെ തരുതാരിയിലുള്ള റബർ ബോർഡിന്റെ പരീക്ഷണ തോട്ടത്തിൽ ചെയർമാൻ ഡോ. കെ.എൻ. രാഘവൻ തൈ തട്ടു.
കടുത്ത തണുപ്പും ചില മാസങ്ങളിൽ ചൂടും അനുഭവപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു അനുയോജ്യമാ ക്ലോണ്‍ ദീർഘകാലത്തെ ഗവേഷണ ഫലമായിട്ടാണ് വികസിപ്പിച്ചത്. ശീതമാസങ്ങളിൽ റബർ തൈകൾ മുരടിച്ചു നില്‍ക്കുകയും വേനലിൽ നന കൊടുത്തില്ലെങ്കിൽ ഉണങ്ങി പോകുകയും ചെയ്യുന്ന സാഹചര്യത്തെ അതിജീവിക്കാൻ പറ്റിയതാണ് ജനിതക മാറ്റം വരുത്തി റബറിനം. ആമസോണ്‍ വനാന്തരങ്ങളിൽ ഉഷ്ണ കാലാവസ്ഥയിൽ വളരുന്ന റബറിനെ ആദ്യമായാണ് ശീത കാലാവസ്ഥയ്ക്കും അനുയോജ്യമായി പരുവപ്പെടുത്തി ക്ലോണ്‍ വികസിപ്പിച്ചത്.