എസ്ബിഎെ ഹോം ലോണിൽ നിരക്കിളവ്
Wednesday, October 21, 2020 10:52 PM IST
മുംബൈ: ഹോം ലോണുകളിൽ നിരക്കിളവ് പ്രഖ്യാപിച്ച് എസ്ബിഎെ. യോനോ വഴി അപേക്ഷിക്കുന്ന 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകൾക്ക് സിബിൽ സ്കോർ അടിസ്ഥാനമാക്കി പരമാവധി 25 ബേസിസ് പോയിന്റിന്റെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമേ 30 ലക്ഷം രൂപമുതൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്ക് ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി പരമാവധി 20 ബേസിസ് പോയിന്റിന്റെയും ഇളവും ലഭിക്കും. നിലവിൽ 30ലക്ഷം രൂപ വരെയുള്ള ഹോം ലോണുകൾക്ക് 6.9 ശതമാനം മുതലാണ് പലിശ. 30 ലക്ഷത്തിനു മുകളിലുള്ള ഹോം ലോണുകൾക്ക് ഏഴു ശതമാനമാണ് കുറഞ്ഞ പലിശ.