സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശിക ഇപ്പോൾ നൽകില്ലെന്നു കേന്ദ്രം
Wednesday, July 29, 2020 10:36 PM IST
ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി കു​ടി​ശി​ക ഇ​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി അ​ജ​യ് ഭൂ​ഷ​ൻ പാ​ണ്ഡേ. പാ​ർ​ല​മെ​ന്‍റി​ന്‍റെ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് മു​ന്നി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി ഉ​ൾ​പ്പെടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ നി​ല​വി​ലെ വ​രു​മാ​നം പ​ങ്കി​ടു​ന്ന​തി​നു​ള്ള സൂ​ത്ര​വാ​ക്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി കു​ടി​ശി​ക ഇ​പ്പോ​ൾ ന​ൽ​കാ​നാവി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​നാ​കും എ​ന്നു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചോ​ദ്യ​മു​ന്ന​യി​ച്ചു. ഒ​രു നി​ശ്ചി​ത പ​രി​ധി​ക്ക് താ​ഴെ​യാ​ണ് വ​രു​മാ​നം എ​ങ്കി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ ജി​എ​സ്ടി നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​തി​ന് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ന​ൽ​കി​യ മ​റു​പ​ടി. എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ പു​ന​ർ​നി​ർ​ണി​യി​ക്കു​ന്ന​തി​നു​ള്ള ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗം ഇ​തു​വ​രെ വി​ളി​ച്ചു ചേ​ർ​ത്തി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.