ജ​​റൂ​​സ​​ലെം: ശ​​നി​​യാ​​ഴ്ച ബ​​ന്ദി​​ക​​ളെ മോ​​ചി​​പ്പി​​ക്കി​​ല്ലെ​​ന്ന ഹ​​മാ​​സി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഗാ​​സ​​യ്ക്കു​​ള്ളി​​ലും ഗാ​​സ​​യ്ക്കും ചു​​റ്റും കൂ​​ടു​​ത​​ൽ സൈ​​നി​​ക​​രെ വി​​ന്യ​​സി​​ക്കാ​​ൻ ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​ന്ന​​ലെ സു​​ര​​ക്ഷാ കാ​​ബി​​ന​​റ്റു​​മാ​​യി നെ​​ത​​ന്യാ​​ഹു നാ​​ലു മ​​ണി​​ക്കൂ​​ർ ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.