ചൈനയിൽ മലയിടിഞ്ഞ് 14 മരണം
Sunday, June 4, 2023 11:31 PM IST
ബെയ്ജിംഗ്: ചൈനയിൽ മലയിടിഞ്ഞ് 14 പേർ മരിക്കുകയും അഞ്ചു പേരെ കാണാതാവുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലെഷാൻ നഗരത്തിനടുത്തുള്ള വനമേഖലയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.