മുഷറഫിനെ വധിക്കാൻ ശ്രമിച്ചയാൾക്കു ജയിൽ മോചനം
Tuesday, November 22, 2022 12:25 AM IST
ഇസ്ലാമബാദ്: മുൻ പാക്കിസ്ഥാൻ പ്രസിഡന്റും പട്ടാളമേധാവിയുമായ പർവേസ് മുഷറഫിനെ വധിക്കാൻ ശ്രമിച്ചയാൾക്കു മോചനം.
20 വർഷം ജയിലിൽ കഴിഞ്ഞ റാണാ തൻവീറിനെയാണു പാക്കിസ്ഥാൻ സുപ്രീംകോടതി മോചിപ്പിച്ചത്. 14 വർഷത്തിനു പകരം തൻവീറിന് 20 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു.
2003ലാണ് മുഷറഫിനെ വധിക്കാൻ തൻവീർ ശ്രമിച്ചത്. റാവൽപിണ്ടിയിൽ നടന്ന ആക്രമണത്തിൽനിന്നു മുഷറഫ് കഷ്ടിച്ചാണു രക്ഷപ്പെട്ടത്. 2003 ഡിസംബർ 31ന് അറസ്റ്റിലായ ഇയാളെ 2005 സൈനികകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1999ൽ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ച മുഷറഫ് 2008ൽ രാജിവച്ചു. 2016 മുതൽ ദുബായിലാണു കഴിയുന്നത്.