അമേരിക്കയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മൂന്നു മരണം
Monday, September 19, 2022 12:50 AM IST
ലോസ് ആഞ്ചലസ്: അമേരിക്കൻ സംസ്ഥാനമായ കൊളറാഡോയിൽ രണ്ടു ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സെസ്ന 172, സോണെക്സ് സെനോസ് എന്നീ വിമാനങ്ങളാണു ശനിയാഴ്ച രാവിലെ ആകാശത്തുവച്ച് കൂട്ടിയിടിച്ചത്.
സെസ്ന 172ലെ രണ്ടു പേരും സോണെക്സിലെ ഒരാളുമാണു മരിച്ചത്. അപകടമുണ്ടായത് കൊളറാഡോ വിമാനത്താവളത്തിനു സമീപമായിരുന്നു. അപകടത്തെക്കുറിച്ച് ലോക്കൽ പോലീസും ഫെഡറൽ ഏവിയേഷൻ സർവീസസും അന്വേഷണം നടത്തും.