ഡോക്ടർമാരുടെ മക്കൾക്ക് ‘ഗ്രേസ് മാർക്ക് ’
Wednesday, February 19, 2020 12:16 AM IST
ബെയ്ജിംഗ്: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ ജീവനക്കാരുടെ മക്കൾക്ക് സ്കൂൾ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയിൽ പത്തു പോയിന്റ് അധികം നൽകാൻ ചൈനീസ് സർക്കാരിന്റെ തീരുമാനം.
കൊറോണ ബാധ രൂക്ഷമായ ഹുബൈ പ്രവിശ്യയിലെ ഡോക്ടർമാരും നഴ്സുമാരും വിശ്രമമില്ലാതെ ജോലിചെയ്യുകയാണ്. ഇവർക്ക് പ്രോത്സാഹനമെന്ന നിലയിലാണ് മക്കൾക്ക് കൂടുതൽ പോയിന്റുകൾ നൽകുന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.