ഐഫൽ ടവർ 130 പിന്നിട്ടു
Friday, May 17, 2019 1:16 AM IST
പാരീസ്: ഐഫൽ ടവർ പൊതുജനത്തിനു തുറന്നുകൊടുത്തതിന്റെ 130-ാം വാർഷികം ബുധനാഴ്ച ആഘോഷിച്ചു. ഗുസ്താവ് ഐഫൽ എന്ന എൻജിനിയറാണ് രൂപകല്പന ചെയ്തത്. 300-450 തൊഴിലാളികൾ രണ്ടു വർഷത്തിലധികം പണിയെടുത്താണ് നിർമിച്ചത്. വർഷം ഏഴു കോടിപ്പേർ ഈ ഗോപുരം സന്ദർശിക്കാറുണ്ട്.