വേടനു പോലീസ് സംരക്ഷണം ഒരുക്കിയിട്ടില്ലെന്ന് കമ്മീഷണര്‍
Thursday, August 21, 2025 2:02 AM IST
കൊച്ചി: പീഡനക്കേസില്‍ റാപ്പര്‍ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കു പോലീസ് സംരക്ഷണം ഒരുക്കിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിനില്ല. ഇയാൾ ഒളിവിലാണ്.
കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവുശേഖരിക്കലും സാക്ഷിമൊഴി രേഖപ്പടുത്തലും നടന്നുവരികയാണ്. വേടനെതിരേ പുതിയ പരാതികള്‍ ലഭിച്ചിട്ടില്ല.
ഇയാൾ രാജ്യം വിടുന്നതു തടയാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു.
നിലവില്‍ ഇയാളുടെ ടവര്‍ ലൊക്കേഷനടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികളെന്നും കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.