റബര്‍ വില കുത്തനെ ഇടിഞ്ഞു
Thursday, August 21, 2025 2:02 AM IST
കോട്ടയം: ഒരു മാസത്തിനുള്ളില്‍ റബര്‍ വിലയിലെ ഇടിവ് കിലോയ്ക്ക് 20 രൂപ. മേല്‍ത്തരം ഷീറ്റിന് 216 രൂപയില്‍നിന്നാണ് 196 രൂപയിലേക്കുള്ള താഴ്ച.
ആര്‍എസ്എസ് മൂന്ന് ഗ്രേഡിന് ഇന്നലെ 193 രൂപയാണ് നിരക്ക്. വ്യാപാരി വില 185-87 രൂപയിലേക്ക് കുറഞ്ഞു. അമേരിക്കന്‍ പ്രഹരച്ചുങ്കം വിപണിയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് റബറിലെ താഴ്ചയ്ക്ക് പ്രധാന കാരണമായത്.
ഷീറ്റിനൊപ്പം ലാറ്റക്സിനും ഒട്ടുപാലിനും വില കുറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാല്‍ റബര്‍ ഉത്പാദനം നാമമാത്രമാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ഉത്പാദനം നന്നേ കുറഞ്ഞു. വിദേശ വിലയിലെ താഴ്ചയും റബര്‍ ആഭ്യന്തര വിലയിടിവില്‍ പ്രധാന കാരണമായിട്ടുണ്ട്. ഇന്നലെ ബാങ്കോക്ക് വില 186 രൂപയാണ്.