ചികിത്സാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതിപരിഹാര സമിതി: എൻ. ജീവൻ ചെയർമാൻ
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ ഭാഗമായുള്ള പരാതിപരിഹാര സമിതി പുനഃസംഘടിപ്പിച്ചു.
അഡീഷണൽ നിയമസെക്രട്ടറിയായി വിരമിച്ച എൻ. ജീവനാണു ചെയർമാൻ. വിരമിച്ച ചീഫ് കണ്‍സൾട്ടന്റും പൊലീസ് സർജനുമായ ഡോ. പി. ബി. ഗുജറാൾ, സംസ്ഥാന മെഡിക്കൽ കൗണ്‍സിൽ ലീഗൽ സെൽ ചെയർമാനും ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളാണ്. നിയമനത്തിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകി.