കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും: പി. രാജീവ്
Monday, March 4, 2024 4:47 AM IST
അങ്കമാലി: ഓങ്കോളജി പാര്‍ക്ക് നിലവില്‍ വരുന്നതോടെ കാന്‍സര്‍ ചികിത്സ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നീതി മെഡിക്കല്‍ രജത ജൂബലി ആഘോഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
241 കോടി രൂപ വകയിരുത്തിയാണ് ഓങ്കോളജി പാര്‍ക്ക് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇവിടെ കാന്‍സര്‍ മരുന്നുകളുടെ ഉത്പാദനം ആരംഭിക്കും. മരുന്ന് വിപണനത്തിലൂടെ ആയിരം കോടിയുടെ ടേണ്‍ ഓവര്‍ മറികടക്കാന്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്മസ്യൂട്ടിക്കല്സിനായെന്നും മന്ത്രി പറഞ്ഞു.