കെഎംആർഎം കുവൈറ്റ് മികച്ച വിദ്യാർഥികൾക്കു നല്കുന്ന എംസിഎ കെഎംആർഎം മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് വിതരണം ചെയ്തു.
എംസിഎ സഭാതല രജത ജൂബിലി ചാരിറ്റി ഫണ്ട് സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോയൽ എസ്ഐസിക്കു കൈമാറി. ഡൽഹി ഗുഡ്ഗാവ് ബിഷപ് തോമസ് മാർ അന്തോണിയോസ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
കെഎംആർഎം കോ-ഓർഡിനേറ്റർ എം.കെ. ഗീവർഗീസ്, എംസിഎ സഭാതല ജനറൽ സെക്രട്ടറി ധർമരാജ്, രൂപത പ്രസിഡന്റ് എൽദോ പൂക്കുന്നേൽ, ട്രഷറർ വി.എ. ജോർജ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി, സഭാതല വൈസ് പ്രസിഡന്റ് മേരി കുര്യൻ, മുൻ പ്രസിഡന്റ് ഫിലിപ്പ് കടവിൽ, ജനറൽ സെക്രട്ടറി സജീവ് ജോർജ്, ട്രഷറർ തോമസ് കോശി, ഷിബു പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.