തുലാവർഷം ശക്തമായി
Friday, October 18, 2019 12:57 AM IST
തിരുവനന്തപുരം: തുലാവർഷം ശക്തമായതോടെ ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങൾ കരുതിയിരിക്കണം.