എം​ജി ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ നി​യ​മ​നം; വി​ജ്ഞാ​പ​ന​മാ​യി
Tuesday, September 25, 2018 12:37 AM IST
കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​ടു​​ത്ത വ​​ർ​​ഷം ഒ​​ഴി​​വു വ​​രു​​ന്ന ര​​ജി​​സ്ട്രാ​​ർ, പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. നി​​ശ്ചി​​ത ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​നാ​​യി അ​പേ​ക്ഷി​ക്ക​ണം. യു​​ജി​​സി സ്കെ​​യി​​ലി​​ലാ​​ണ് നി​​യ​​മ​​നം.

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു വ​​രെ ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം. ഫ​​സ്റ്റ്, സെ​​ക്ക​​ന്‍റ് ക്ലാ​​സ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ള​​ജ് ത​​ല​​ത്തി​​ൽ 10 വ​​ർ​​ഷ​​ത്തെ അ​​ധ്യാ​​പ​​ന പ​​രി​​ച​​യം, ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​പ്പെ​​ട്ട ത​​സ്തി​​ക​​യി​​ലു​​ള്ള അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ പ​​രി​​ച​​യം എ​​ന്നി​​വ​​യാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. പ്രാ​​യ​​പ​​രി​​ധി: 2019 ജ​​നു​​വ​​രി ഒ​​ന്നി​​ന് 50 - 56 വ​​യ​​സ്. എ​​സ്‌​സി, എ​​സ്ടി, മ​​റ്റ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പ്രാ​​യ​​പ​​രി​​ധി​​യി​​ൽ നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ ഇ​​ള​​വ് ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 0481 - 2733281.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.