ഇന്നലെയും കൂടി
Tuesday, September 18, 2018 12:33 AM IST
കൊച്ചി: കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ധനവില ഇന്നലെയും വർധിച്ചു. പെട്രോളിനു 15 പൈസയുടെയും ഡീസലിന് ഏഴു പൈസയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോൾ വില 84.08 രൂപയായും ഡീസൽ വില 77.73 രൂപയായും ഉയർന്നു. തിരുവനന്തപുരത്തു പെട്രോൾ വില 85.47 രൂപയാപ്പോൾ ഡീസൽ വില 79.03 രൂപയായി. കോഴിക്കോട്ട് പെട്രോൾ വില 84.15 രൂപയും ഡീസൽ വില 77.81 രൂപയുമാണ്.