മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആചരിച്ചു
Monday, July 8, 2024 1:48 AM IST
ക​ല്ല​ടി​ക്കോ​ട്: രാ​ജ്യ​ത്തു വി​ദ്യാ​ഭ്യാ​സ ന​വോ​ത്ഥാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കാ​ൻ മാ​ർ ഇ​വാ​നി​യോ​സ് പി​താ​വി​ന് സാ​ധി​ച്ചി​രു​ന്നു​വെ​ന്നും മി​ക​ച്ച ഇ​ട​പെ​ട​ലി​ലൂ​ടെ സ്ത്രീ​ക​ളെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞെ​ന്നും മൂ​വാ​റ്റു​പു​ഴ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ എ​ഴു​പ​ത്തി​യൊ​ന്നാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​ര​ണ​ത്തി​ലും പ​ദ​യാ​ത്ര​യി​ലും പ​ങ്കെ​ടു​ത്തു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

ക​രി​മ്പ വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​മ്പ, നി​ർ​മ​ല​ഗി​രി സെ​ന്‍റ്മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലാ​ണ് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ച​ത്.


കാ​ഞ്ഞി​ക്കു​ളം തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ചി​റ​ക്ക​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര നി​ർ​മ​ല​ഗി​രി ദേ​വാ​ല​യ​ത്തി​ൽ ഡോ. ​എ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശീ​ർ​വാ​ദം ന​ൽ​കി സ്വീ​ക​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ആ​രോ​ഗ്യ​മാ​ത മി​ഷ​ൻ, ഒ​ല​വ​ക്കോ​ട്, കോ​ങ്ങാ​ട്, കാ​ഞ്ഞി​കു​ളം, ക​രി​മ്പ, ജെ​ല്ലി​പ്പാ​റ, ചി​റ​ക്ക​ൽ​പ്പ​ടി, ഇ​രു​മ്പാ​മു​ട്ടി, മ​ണ്ണാ​ർ​ക്കാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചി​റ​ക്ക​ൽ​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും പ​ദ​യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു.