വീ​ടി​നുമു​ന്നിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം
Monday, July 8, 2024 1:48 AM IST
ക​ല്ല​ടി​ക്കോ​ട്: ചു​ള്ളി​യാം​കു​ള​ത്തി​നു സ​മീ​പം പാ​ങ്ങി​ൽ വീ​ടി​നു മു​ൻ​പി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ രാ​ത്രി​യെ​ത്തി​യ കാ​ട്ടാ​ന ത​ക​ർ​ത്തു. പു​ല​ർ​ച്ചെ 12.30 തോ​ടെ ശ​ബ്ദം​കേ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​ട​മ പ്ര​ദീ​പ് പു​റ​ത്തി​റ​ങ്ങി നോ​ക്കു​മ്പോ​ൾ കാ​ർ ത​ക​ർ​ക്കു​ന്ന കാ​ട്ടാ​ന​യെ​യാ​ണു​ക​ണ്ട​ത്.

കാ​റി​ന്‍റെ ര​ണ്ടു​ഡോ​റും പു​റ​കു​ഭാ​ഗ​വും ത​ക​ർ​ത്തി​ട്ടു​ണ്ട്. വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന പി​ന്മാ​റു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ വീ​ട്ടു​മു​റ്റ​ത്തും കൃ​ഷി​യി​ട​ങ്ങ​ളി​ലും എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്ത് ഭീ​തി വ​രു​ത്തു​ന്നു​ണ്ട്.