ഉയർച്ചയ്ക്കു ദൈവപദ്ധതികളുടെ ഭാഗമാകണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Monday, July 8, 2024 1:48 AM IST
വ​ട​ക്ക​ഞ്ചേ​രി: ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളെ​ല്ലാം ന​ന്മ​ക​ളു​ള്ള​താ​ണ്. ദൈ​വ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ഴാ​ണ് ഉ​യ​ർ​ച്ച​ക​ളു​ണ്ടാ​വു​ക​യെ​ന്നു പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ബോ​ദി​പ്പി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബി​ഷ​പ്പ് ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​ന്‍റെ കു​റ​വു​ക​ളി​ലും ബ​ല​ഹീ​ന​ത​ക​ളി​ലും ദൈ​വം ഇ​ട​പ്പെ​ടു​ന്നു​ണ്ട്. ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ർ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യ സൃ​ഷ്ടി​യാ​ണ് മ​നു​ഷ്യ​ൻ. ദൈ​വ​ത്തോ​ടു​ള്ള നി​ര​ന്ത​ര​മാ​യ ബ​ന്ധ​ത്തി​ലൂ​ടെ മാ​ത്ര​മേ ഈ ​മ​ഹ​ത്വ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കാ​നാ​കൂ​വെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

സേ​വ​ന ത​ൽ​പ്പ​ര​രാ​യ നി​ര​വ​ധി പേ​രു​ള്ള വ​ട​ക്ക​ഞ്ചേ​രി ഇ​ട​വ​ക രൂ​പ​ത​യ്ക്കു ത​ന്നെ അ​ഭി​മാ​ന​മാ​യ ഇ​ട​വ​ക​യാ​ണെ​ന്നും മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​കാ​രി ഫാ. ​റെ​ജി മാ​ത്യു പെ​രു​മ്പി​ള്ളി​ൽ, ഫാ. ​ജി​ബി​ൻ പു​ല​വേ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.


ഒ​രു ദി​വ​സ​ത്തെ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബി​ഷ​പ്പി​നെ വി​കാ​രി ഫാ.​ റെ​ജി മാ​ത്യു പെ​രു​മ്പി​ള്ളി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് വ​ർ​ഗീ​സ് ചു​ക്ക​നാ​നി​ക്ക​ൽ, ജെ​യിം​സ് ലൂ​ക്കോ​സ് പൂ​ത​ക്കു​ഴി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം സ്വീ​ക​രി​ച്ചാ​ണ് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.
ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക പൊ​തു​യോ​ഗ​ത്തി​ലും കു​ടും​ബ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ മീ​റ്റിം​ഗി​ലും ബി​ഷ​പ് പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് വേ​ദ​പാ​ഠം കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മീ​റ്റിം​ഗു​ണ്ടാ​യി.​

വി​വി​ധ സം​ഘ​ട​നാ യോ​ഗ​ങ്ങ​ളി​ലും ബി​ഷ​പ് പ​ങ്കെ​ടു​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. കി​ട​പ്പു​രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ, കു​ടും​ബ സ​ന്ദ​ർ​ശ​നം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു.