ലി​റ്റി​ല്‍ കൈ​റ്റ്സ്: ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ള്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Monday, July 8, 2024 1:48 AM IST
പാ​ല​ക്കാ​ട്: മി​ക​ച്ച ലി​റ്റി​ല്‍ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ള്‍​ക്കു​ള്ള ജി​ല്ലാ​ത​ല അ​വാ​ര്‍​ഡു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭാ കോം​പ്ല​ക്സി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യാ​ണ് ജി​ല്ലാ​ത​ല പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജി​ഒ​എ​ച്ച്എ​സ് എ​ട​ത്ത​നാ​ട്ടു​ക​ര സ്കൂ​ളി​ന് മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം നേ​ടി​യ വ​ട​ക്ക‍​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ച്ചു.


പ​തി​ന​യ്യാ​യി​രം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വും മൂ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ട്ടു​കു​ളം എ​കെ​എ​ൻ സ്കൂ​ള​ധി​കൃ​ത​രും ഏ​റ്റു​വാ​ങ്ങി.

യൂ​ണി​റ്റു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ത​ന​ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​മൂ​ഹ്യ ഇ​ട​പെ​ട​ലും, പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍, സ്കൂ​ള്‍​വി​ക്കി അ​പ്ഡേ​ഷ​ന്‍, ക്യാ​മ്പു​ക​ളി​ലെ പ​ങ്കാ​ളി​ത്തം, ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍, വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ്യാ​പ​നം, ന്യൂ​സ് ത​യാ​റാ​ക്ക​ല്‍, അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ള്‍, ഹൈ​ടെ​ക് ക്ലാ​സ്‍​മു​റി​ക​ളു​ടെ പ​രി​പാ​ല​നം, സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക്ല​ബി​ന്‍റെ ഇ​ട​പെ​ട​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡി​നു അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്.