ചി​റ്റൂ​ർ താ​ലൂ​ക്കി​ലേ​ക്കു ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കൃ​ഷി​പ്പ​ണി​ക്ക് സ്ത്രീ തൊ​ഴി​ലാ​ളി​ക​ളും
Monday, July 8, 2024 1:48 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ ന​ടീ​ലി​നും മ​റ്റു കൃ​ഷി​പ്പ​ണി​ക്കു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു സ്ത്രീ​തൊ​ഴി​ലാ​ളി​സം​ഘ​മെ​ത്തി. ക​ട​ലൂ​രി​ൽ​നി​ന്നും12 സ്ത്രീ​ക​ളും അ​ഞ്ചു​പു​രു​ഷ​ന്മാ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

​ന​ല്ലേ​പ്പിള്ളി​യി​ലാ​ണ് ഇ​വ​ർ ന​ടി​ൽ​പ്പ​ണി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. 900 രൂ​പ ദി​വ​സ​ക്കൂ​ലി​യും രാ​വി​ലെ​യും ഉ​ച്ച​ക്കും ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു പു​റ​മെ ഇ​ട​ച്ചാ​യ​യും ക​ർ​ഷ​ക​ർ ന​ൽ​കു​ന്നു​ണ്ട്.

ഞാ​റു​പ​റി​ക്ക​ൽ, ക​ട​ത്ത​ൽ, വ​യ​ലി​ൽ പ​ര​ത്ത​ലും ഇ​വ​ർ ചെ​യ്യും. ബം​ഗാ​ളി യു​വാ​ക്ക​ളു​ടെ കൃ​ഷി​പ്പ​ണി​യേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ജോ​ലി സ്ത്രീ​തൊ​ഴി ലാ​ളി സം​ഘം ചെ​യ്യു​ന്നു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ്ര​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​റ​പ്പ്, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി​ക്കു പോ​വു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക്ഷാ​മം നേ​രി​ട്ട​താ​ണ് ത​മി​ഴ്നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ വേ​ത​നം​ന​ൽ​കി കൃ​ഷി​പ്പ​ണി ന​ട​ത്തു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.


കേ​ര​ള​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യാ​ൽ ന​ല്ല പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​താ​യും ഒ​രു​മാ​സ​ത്തെ പ​ണി​ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്കു തി​രി​ക്കു​മ്പോ​ൾ ഇ​രു​പ​ത്തയ്യാ​യി​രം രൂ​പ​വ​രെ മി​ച്ചം​വ​യ്ക്കാ​നാ​വു​മെ​ന്നുമാണ് ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ക​ര​ണം.

ത​മി​ഴ്നാ​ട്ടി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​വേ​ത​ന​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​വ​സ​രം ല​ഭി​ച്ചാ​ൽ അ​ടു​ത്ത കൊ​യ്ത്തു​കാ​ല​ത്തും എ​ത്തു​മെ​ന്നും ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.