ചിറ്റൂർ: പട്ടഞ്ചേരിയിൽ കനത്തമഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും നിലംപതിച്ചു. കാവിൽക്കളം സുരേഷിന്റെ വീടാണ് നശിച്ചത്. മേൽക്കൂര വീണ് മഴവെള്ളം ഒഴുകയതിനാൽ അടുക്കള മറ്റും സമീപ മുറികളുടെ ഭിത്തിയും നിലമ്പതിച്ചിട്ടുണ്ട്.
വീട്ടിലെ ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിരിക്കുകയാണ്. സുരേഷും ഭാര്യയും രണ്ടു മക്കളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. തത്തമംഗലം വില്ലേജ് ഓഫീസ് അധികൃതരെത്തി വീട് സന്ദർശിച്ച് സുരേഷിന്റെ കുടുംബത്തെ മാറി താമസിക്കാനും നിർദേശം നൽകി.