വടക്കഞ്ചേരി: പുതുക്കോട് ഭവൻസ് വിദ്യാമന്ദിരത്തിലെ വിദ്യാർഥികൾക്കായി വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും സിവിൽ ഡിഫൻസ്, ആപത് മിത്ര അംഗങ്ങളും ചേർന്ന് മോക്ഡ്രിലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബഹുനില കെട്ടിടങ്ങളിൽ അപകടങ്ങളുണ്ടായാൽ ചെയ്യേണ്ട രക്ഷാപ്രവർത്തന രീതികളെക്കുറിച്ചും അഗ്നിപ്രതിരോധ മാർഗങ്ങളെക്കുറിച്ചുമായിരുന്നു ക്ലാസുകൾ. അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ.എ. ജിനേഷിന്റെ നേതൃത്വത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.