ഉന്തുവണ്ടി പിടികൂടിയ സംഭവത്തിൽ പിഴ രണ്ടു തരം
1465705
Friday, November 1, 2024 7:29 AM IST
തൊടുപുഴ: നഗരത്തിൽ ഗതാഗത തടസം സൃഷ്ടിച്ച് റോഡിൽ കച്ചവടം നടത്തിയിരുന്ന ഉന്തുവണ്ടികൾ പിടികൂടിയ സംഭവത്തിൽ നഗരസഭാ അധികൃതർ ഇതര സംസ്ഥാനക്കാരന് 2,500 പിഴ ഇട്ടപ്പോൾ വേണ്ടപ്പെട്ടവർക്ക് 1,000 രൂപ മാത്രം പിഴ.
കഴിഞ്ഞയാഴ്ചയാണ് നഗരത്തിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്ന ഉന്തു വണ്ടിക്കാരെ നഗരസഭാ ഉദ്യോഗസ്ഥർ പിടികൂടിയത്.
നാല് ഉന്തുവണ്ടി പിടികൂടിയതിൽ ഒരെണ്ണം ഇതര സംസ്ഥാനക്കാരന്റെയും മുന്നെണ്ണം നാട്ടുകാരുടെയും ആയിരുന്നു. കുറഞ്ഞത് 2,500 രൂപയാണ് പിഴ ഈടാക്കേണ്ടതാണെങ്കിലും ഇതര സംസ്ഥാനക്കാരനിൽനിന്നു മാത്രമാണ് ഈ തുക ഈടാക്കിയത്. ബാക്കി മൂന്നു പേരിൽനിന്ന് 1,000 രൂപ വീതമാണ് ഇടാക്കിയത്. സംഭവം കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിലിൽ വലിയ ബഹളത്തിന് ഇടയാക്കി. രണ്ടു തരത്തിൽ പിഴ ഈടാക്കിയത് കോണ്‍ഗ്രസ് കൗണ്‍സിലർ കെ. ദീപക് ചോദ്യം ചെയ്തു. ചെയർപഴ്സന്റെ നിർദേശപ്രകാരമാണ് പിഴ കുറച്ച് വാങ്ങിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.