പ​ഴ​വ​ങ്ങാ​ടി പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, September 17, 2024 12:07 AM IST
ആ​ല​പ്പു​ഴ: പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​നാ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ സ്ലീ​വാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജൂ​ലി​യ​സ് തീ​മ്പ​ല​ങ്ങാ​ട്ട്, ഫാ. ​മ​ണി​ലാ​ൽ ക്രി​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽനി​ന്ന് എ​ത്തി​യ ദേ​ശ​പ്ര​ദ​ക്ഷി​ണ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ് ക​ർ​മം ന​ട​ന്ന​ത്.


വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ലും ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ലും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5ന് ​നൊ​വേ​ന​യും ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലു​മു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​ങ്ങ​ളോ​ടെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന​ത്.