ജി​ല്ലാ ജ​യി​ലി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Sunday, September 15, 2024 12:12 AM IST
ആ​ല​പ്പു​ഴ: കെ​സി​ബി​സി ക​മ്മീ​ഷ​ൻ ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി ആ​ല​പ്പു​ഴ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ജ​യി​ലി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ ത​ട​വു​കാ​ർ​ക്ക് ഓ​ണ​കോ​ടി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വാ​ക്കി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ൽ കു​റ്റ​വാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് എം ​എ​ൽ എ ​പ​റ​ഞ്ഞു.

ക​മ്മീ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഉ​മ്മ​ച്ച​ൻ പി. ​ച​ക്കു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ .എ​സ് . ശി​വ​പ്ര​സാ​ദ് ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.


രാഷ്‌ട്രീയ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന അ​നു​ഭ​വം പ​ങ്കു​വ​ച്ചു. സൂ​പ്ര​ണ്ട് എ.​അം​ജി​ത് , പി. ​എ​ൽ വ​ർ​ഗ്ഗീ​സ്, സാ​ബു എം.​ജെ, ബാ​ബു അ​ത്തി​പ്പെ​ഴി​യി​ൽ, സി​സ്റ്റ​ർ​മാ​രാ​യ മെ​ൽ​വീ​ന, മി​നി മൈ​ക്ക​ൾ, സെ​ലി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.