മാവേലിക്കര ആർടി ഓഫീസിലെ ഓണാഘോഷത്തിൽ താരങ്ങളായി ആ​ദ്രി​ക, ആ​ത്മീ​ക, അ​നാ​മി​ക, അ​വ​ണി​ക
Sunday, September 15, 2024 12:12 AM IST
ചാ​രും​മൂ​ട്: ഒ​ന്നി​ച്ച് ഭൂ​മി​യി​ലേ​ക്ക് പി​റ​ന്നു​വീ​ണ നാ​ല് കു​രു​ന്നു​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ലും ഒ​ന്നി​ച്ചു. നൂ​റ​നാ​ട് പ​ണ​യി​ൽ ഗ​വ​ൺ​മെ​ന്‍റ്് എ​സ്കെ​വി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളാ​യ ആ​ദ്രി​ക,ആ​ത്മീ​ക,അ​നാ​മി​ക,അ​വ​ണി​ക എ​ന്നീ നാ​ലു കു​രു​ന്നു​ക​ളാ​ണ് ഇ​ക്കു​റി ഒ​രു​മി​ച്ച് മാ​വേ​ലി​ക്ക​ര സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഓ​ണ​സ​ദ്യ​യും ഉ​ണ്ട് ഓ​ണ​ക്കോ​ടി​യും ു​വാ​ങ്ങി സ​ന്തോ​ഷ​ത്തോ​ടെ ക​രു​ന്നു​ക​ളു​ടെ സം​ഘം ഓ​ണം ആ​ഘോ​ഷി​ച്ചു.

വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റ​നാ​ട് പ​ണ​യി​ൽ ഗ​വ​ൺ​മെ​ൻ​റ് എ​സ്കെവി സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പേ​ന​യും പെ​ൻ​സി​ലും പ​ഠ​ന സാ​മ​ഗ്രി​ക​ളു​മാ​യി വ​യ​നാ​ട്ടി​ലെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഒ​ന്നി​ച്ചു ന​ട​ന്നു​വ​രു​ന്ന ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന നാ​ല് കു​രു​ന്നു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ത​ങ്ങ​ളു​ടെ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​വാ​ൻ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​യ​നാ​ട്ടി​ലെ കൂ​ട്ടു​കാ​ർ​ക്ക് അ​വ​ർ ന​ൽ​കി​യ സ്നേ​ഹം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി​.


മാ​വേ​ലി​ക്ക​ര സ​ബ് ആ​ർടി ​ഓ​ഫീ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സമൂഹമാ​ധ്യ​മ​ങ്ങ​ളി​ലെ റീ​ൽ​സ് കോ​മ​ഡി താ​രം ശോ​ഭ​നകു​മാ​രി കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു. "എ​ല്ലാ​വ​ർ​ക്കും ഓ​ണം’ എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സ​മ​ത്വ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യ ഓ​ണം ഏ​വ​രും ഒ​രു​പോ​ലെ സ​ന്തോ​ഷ​ത്തോ​ടെ ആ​ഘോ​ഷി​ക്കാ​ൻ ന​മ്മ​ൾ അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​യി​രു​ന്നു ഇ​ക്കു​റി ഓ​ണാ​ഘോ​ഷ​മെ​ന്ന് മാ​വേ​ലി​ക്ക​ര ജോ​യി​ൻ​റ് ആ​ർടിഒ എം. ​ജി. മ​നോ​ജ് പ​റ​ഞ്ഞു. സ​ബ് ആ​ർടി ​ഓ​ഫീ​സ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള വ്യ​ക്തി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ലും തു​ട​ർ​ന്ന് ന​ട​ത്തി​യ ഓ​ണ​സ​ദ്യ​യി​ലും പ​ങ്കെ​ടു​ത്തു.