അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ വീ​ണ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 17, 2024 12:46 AM IST
പ​ത്ത​നം​തി​ട്ട: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ ക​ല്ല​റ​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങ​വേ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി.

ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രം സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റാ​ണ് (37) വെ​ള്ള​ത്തി​ല്‍ അ​ക​പ്പെ​ട്ട​ത്. അ​രു​ണ്‍​കു​മാ​റി​നെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴേ​ക്കും സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.