കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി നല്കി
Sunday, September 15, 2024 5:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: കി​ട​പ്പു രോ​ഗി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ഓ​ണ​ക്കോ​ടി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ല്കി മാ​ണി​യാ​ട്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ. വീ​ടു​ക​ളു​ടെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ട​പ്പെ​ടു​ന്ന​വ​രെ​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി ഓ​ണം, വി​ഷു ആ​ഘോ​ഷ വേ​ള​ക​ളി​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​സ്ത്ര​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബാ​ബു പെ​രി​ങ്ങേ​ത്ത് ഓ​ണ​ക്കോ​ടി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഇ. ​രാ​ഘ​വ​ൻ, ട്ര​ഷ​റ​ർ സി. ​സു​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സി. ​നാ​രാ​യ​ണ​ൻ, എം.​കെ. മോ​ഹ​ന​ൻ, ത​മ്പാ​ൻ ക​നേ​രി, സി. ​പ്ര​ദീ​പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് സം​ഘ​ങ്ങ​ളാ​യാ​ണ് ഓ​ണ​ക്കോ​ടി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ല്കി​യ​ത്.