ഹോ​ളി ഫാ​മി​ലി സ്കൂ​ളിൽ സ്നേ​ഹ​വീ​ടി​ന് ക​ട്ടി​ള വ​ച്ചു
Sunday, September 15, 2024 5:53 AM IST
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ല്കു​ന്ന സ്നേ​ഹ​വീ​ടി​ന് ക​ട്ടി​ള വ​ച്ചു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഒ​രു വി​ദ്യാ​ർ​ഥി​ക്കാ​ണ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു​ന​ല്കു​ന്ന​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​രീ​ച്ചി​റ ആ​ശീ​ർ​വാ​ദ ക​ർ​മം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം വ​ന​ജ ഐ​ത്തു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ബി ജോ​സ​ഫ്, സ്നേ​ഹ​വീ​ട് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​ന്നി കു​ര്യ​ൻ, ക​ൺ​വീ​ന​ർ ജെ​യി​ൻ പി. ​വ​ർ​ഗീ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. മാ​ത്യു, എ.​എ​ൽ.​തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.