ക​ളി​സ്ഥ​ല​ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 13, 2024 1:30 AM IST
കു​റ്റി​ക്കോ​ല്‍: ഗ​വ.​സ്‌​കൂ​ളി​ല്‍ ക​ളി​സ്ഥ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​പോ​ര്‍​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.​പി.​എം. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​യി​ക യു​വ​ജ​ന കാ​ര്യ വ​കു​പ്പ് ഉ​ത്ത​ര​മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി. ​അ​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍. സ​രി​ത, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​യ്യ​ങ്ങാ​നം, വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന​കു​മാ​രി, കാ​റ​ഡു​ക്ക ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി. ​സ​വി​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​മാ​ധ​വ​ന്‍, അ​ശ്വ​തി ജ​യ​കു​മാ​ര്‍, ശാ​ന്ത പ​യ്യ​ങ്ങാ​നം, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ​യും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യും ചേ​ര്‍​ത്ത് ഒ​രു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ക​ളി​ക്ക​ളം നി​ര്‍​മി​ക്കു​ന്ന​ത്.