പ്രായപൂർത്തിയാകാത്ത വി​ദ‍്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: സിപിഐ നേതാവ് അ​റ​സ്റ്റി​ൽ
Thursday, June 13, 2024 6:38 AM IST
വെ​ള്ള​റ​ട: സ്‌​പെ​ഷ്യ​ല്‍ ടൂ​ഷ​ൻ പ​ഠി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സിപിഐ നേതാവ് അ​റ​സ്റ്റി​ൽ.

സി​പി​ഐ ക​ള്ളി​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ന്‍(41)​ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം. ചൈ​ല്‍​ഡ് ലൈ​നി​ല്‍ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.