കാ​റ്റി​ലും മ​ഴ​യി​ലും പ​ന​ച്ച​മു​ട്ട​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Thursday, June 13, 2024 6:38 AM IST
വെ​ള്ള​റ​ട: ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ശ​ക്ത​മാ​യ മ​ഴ​യ്‌​ക്കൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. പ​ന​ച്ച​മൂ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​മി​ന്‍റെ വീ​ടി​ന് പു​റ​ത്തേ​ക്ക് സ​മീ​പ പു​ര​യി​ട​ത്തു​നി​ന്ന മ​രം ക​ട​പു​ഴ​കി വീ​ണു. മ​രം വീ​ണ​തോ​ടെ വീ​ടി​ന്‍റെ പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ഷീ​റ്റു​ക​ള്‍ പൊ​ട്ടി ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു.

പ്ര​ദേ​ശ​ത്തെ മ​റ്റ് വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​ക​ടം ന​ട​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നി​ന്‍റെ പു​റ​ത്തു​കൂ​ടെ മ​രം​വീ​ണു വൈ​ദ‍്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​യി. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.