സൂ​​പ്പ​​ർ​​ ഫാ​​സ്റ്റ് സ​​ർ​​വീ​​സ് നി​​ല​​യ്ക്ക​​രു​​ത്
പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ വി​​​​ട്ടൊ​​​​ഴി​​​​യാ​​​​ത്ത കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്കു മ​​​​റ്റൊ​​​​രു കു​​​​രു​​​​ക്കു​​​​കൂ​​​​ടി മു​​​​റു​​​​കു​​​​ക​​​​യാ​​​​ണ്. നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സൂ​​​​പ്പ​​​​ര്‍​ ഫാ​​​​സ്റ്റ് ബ​​​​സു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​ണു പ്ര​​​​ശ്നം. നി​​​​ല​​​​വി​​​​ൽ ഈ ബ​​​​സു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ കാ​​​​ലാ​​​​വ​​​​ധി ഏ​​​​ഴു വ​​​​ര്‍​ഷ​​​​മാ​​​​ണ്. ഏ​​​​ഴു​​​​ വ​​​​ർ​​​​ഷം സ​​​​ർവീ​​​​സ് ന​​​​ട​​​​ത്തി​​​​യ ബ​​​​സു​​​​ക​​​​ൾ ഓ​​​​ർ​​​​ഡി​​​​ന​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി സൂ​​​​പ്പ​​​​ർ​​​​ ഫാ​​​​സ്റ്റ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കു പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​നാ​​​​യി പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന് ഇ​​​​ല്ലെ​​​​ന്ന​​​​താ​​​​ണു യാ​​​​ഥാ​​​​ർ​​​​ഥ്യം. സം​​​​സ്ഥാ​​​​ന​​​​ത്തു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഗ​​​​താ​​​​ഗ​​​​ത​​​​പ്ര​​​​ശ്നം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ പോന്ന താണ് ഈ ​​​​വി​​​​ഷ​​​​യം. പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗ കാ​​​​ലാ​​​​വ​​​​ധി ഒ​​​​മ്പ​​​​തു വ​​​​ർ​​​​ഷ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി അ​​​​ധി​​​​കൃ​​​​ത​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി അ​​​​വ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​ത്തെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 5,136 ഷെ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ 5,662 ബ​​​​സു​​​​ക​​​​ളാ​​​​ണു കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്കു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 421 എ​​​​ണ്ണ​​​​മാ​​​​ണു സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 3,472 ബ​​​​സു​​​​ക​​​​ൾ ഓ​​​​ർ​​​​ഡി​​​​ന​​​​റി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​യാ​​​​ണ്. 1,309 എണ്ണം ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ നൂ​​​​റോ​​​​ളം പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി വാ​​​​ങ്ങി​​​​യ​​​​ത്. സൂ​​​​പ്പ​​​​ര്‍​ഫാ​​​​സ്റ്റ് ബ​​​​സു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തു മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ട് പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ പോ​​​​യ​​​​താ​​​​ണു പ്ര​​​​തി​​​​സ​​​​ന്ധി ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​യാ​​​​ണു സൂ​​​​പ്പ​​​​ര്‍​ ഫാ​​​​സ്റ്റ് ബ​​​​സു​​​​ക​​​​ൾ. ദി​​​​വ​​​​സം 350 മു​​​​ത​​​​ല്‍ 500 വ​​​​രെ കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് ഓ​​​​രോ ബ​​​​സും ഓ​​​​ടുന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ സൂ​​​​പ്പ​​​​ര്‍​ഫാ​​​​സ്റ്റ് ബ​​​​സു​​​​ക​​​​ൾ​​​​ക്കു മി​​​​ക​​​​ച്ച സാ​​​​ങ്കേ​​​​തി​​​​ക​​​ക്ഷ​​​​മ​​​​ത അ​​​​ത്യാവശ്യമാ​​​​ണ്. ഉ​​​​പ​​​​യോ​​​​ഗ​​​​കാലപ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തും അതുകൊണ്ടുതന്നെ. ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന സൂ​​​​പ്പ​​​​ര്‍ ക്ലാ​​​​സ് ബ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ര​​​​മാ​​​​വ​​​​ധി ഉ​​​​പ​​​​യോ​​​​ഗ​​​​പ​​​​രി​​​​ധി ആ​​​​ദ്യം അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ ബ​​​​സു​​​​ക​​​​ൾ യ​​​​ഥാ​​​​സ​​​​മ​​​​യം മാ​​​​റ്റി പു​​​​തി​​​​യ​​​​വ നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്കു ക​​​​ഴി​​​​യാ​​​​തെ​​​​യാ​​​​യി. ആ സാഹചര്യത്തിലാണു പ​​​​ര​​​​മാ​​​​വ​​​​ധി ഉ​​​​പ​​​​യോ​​​​ഗ​​​​പ​​​​രി​​​​ധി ഏ​​​​ഴു വ​​​​ർ​​​​ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്തി​​​​യ​​​​ത്. ഇ​​​​താ​​​​ണ് ഇ​​​​പ്പോ​​​​ൾ ഒ​​​​മ്പ​​​​തു വ​​​​ർ​​​​ഷ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

രാ​​​​ത്രി​​​​യി​​​​ല​​​​ട​​​​ക്കം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബ​​​​സു​​​​ക​​​​ളു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക​​​ക്ഷ​​​​മ​​​​ത​​​​യി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച ചെ​​​​യ്യു​​​​ന്ന​​​​ത് ഒ​​​​രി​​​​ക്ക​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യാ​​​​ണ് അ​​​​തു​​​​വ​​​​ഴി പണയ ത്തി​​​​ലാ​​​​കു​​​​ന്ന​​​​ത്. ഇപ്പോൾത്ത​​​​ന്നെ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ർ മൂ​​​​ലം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ വ​​​​ഴി​​​​യി​​​​ൽ​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​തു പ​​​​തി​​​​വു​​​​കാ​​​​ഴ്ച​​​​യാ​​​​ണ്. ബ​​​​സു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​പ​​​​രി​​​​ധി ഇ​​​​നി​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചാ​​​​ൽ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​ കൂ​​​​ടു​​​​മെ​​​​ന്ന​​​​തു ത​​​​ർ​​​​ക്ക​​​​മ​​​​റ്റ വ​​​​സ്തു​​​​ത​​​​യാ​​​​ണ്. ഉ​​​​പ​​​​യോ​​​​ഗ​​​​പ​​​​രി​​​​ധി ഒ​​​​മ്പ​​​​തു വ​​​​ർ​​​​ഷ​​​​മാ​​​​ക്കി ത​​​​ത്കാ​​​​ലം പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മം ഇ​​​​രു​​​​ട്ടു​​​​കൊ​​​​ണ്ട് ഓ​​​​ട്ട​​​​യ​​​​ട​​​​യ്ക്കലാവും.

ന​​​​ഗ​​​​ര​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​നാ​​​​യി കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കെ​​​​യു​​​​ആ​​​​ർ​​​​ടി​​​​സി തുടങ്ങിയതുപോ​​​​ലെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി മ​​​​റ്റൊ​​​​രു കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ രൂ​​​​പവത്കരിക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ഗൗ​​​​ര​​​​വ​​​​പൂർവം ചി​​​​ന്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു പു​​​​തി​​​​യ ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും മു​​​​ൻ​​​​ഗ​​​​ണ​​​​ന​ ന​​​​ൽ​​​​കി​​​​വേ​​​​ണം ഇ​​​​ത്ത​​​​ര​​​​മൊ​​​​രു കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു രൂപംകൊടുക്കാൻ. ​​​​മ​​​​റി​​​​ച്ച് മ​​​​റ്റൊ​​​​രു വെ​​​​ള്ളാ​​​​ന​​​​യെ​​​​ക്കൂ​​​​ടി സൃ​​​​ഷ്ടി​​​​ക്ക​​​​ലാ​​​​ക​​​​രു​​​​ത്. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​റി ആ​​​​ധു​​​​നി​​​​ക കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ സ്വീകരിക്കു കയും മി​​​​ക​​​​ച്ച സേ​​​​വ​​​​ന​​​​ം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും വേ​​​​ണം. നി​​​​ല​​​​വി​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ത്തെ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ‌​​​​ണ്ടു​​​​ത​​​​ന്നെ പു​​​​തി​​​​യൊ​​​​രു സം​​​​രം​​​​ഭം എന്ന​​​​താ​​​​കും അ​​​​ഭി​​​​കാ​​​​മ്യം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ടി​​​മു​​​ടി പ​​​രി​​​ഷ്ക​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യന്താപേക്ഷിതമാ​​​ണ്. കോ​​​ർ​​​പ​​​റേ​​​ഷ​​​നു സാ​​​മ്പ​​​ത്തി​​​ക സു​​​സ്ഥി​​​ര​​​ത കൈ​​​വ​​​രാ​​​നും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​നും ഇ​​​തു കൂ​​​ടി​​​യേ​​​തീ​​​രൂ. എ​​​ന്നാ​​​ൽ, അ​​​തി​​​നു കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ല​​​യ്ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും. അ​​​തൊ​​​ഴി​​​വാ​​​ക്കാ​​​ൻ പു​​​തി​​​യ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ രൂ​​​പവത്കര​​​ണ​​​ത്തി​​​നു സാ​​​ധി​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തു പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം കാര്യക്ഷമമാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തും അ​​​​യ​​​​ൽ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ം ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ മു​​​​ഖ്യ​​​​ ആ​​​​ശ്ര​​​​യം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ത​​​​ന്നെ​​​​യാ​​​​ണ്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ക്ഷീ​​​​ണി​​​​ക്കു​​​​ന്ന​​​​ത് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര റൂ​​​​ട്ടു​​​​ക​​​​ളി​​​​ലെ സ്വ​​​​കാ​​​​ര്യ ബ​​​​സ് ലോ​​​​ബി​​​​യു​​​​ടെ ചൂ​​​​ഷ​​​​ണം അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കും. ഉ​​​​ത്സ​​​​വ സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ലും അ​​​​വ​​​​ധി​​​​ക്കാ​​​​ല​​​​ത്തും യാ​​​​ത്ര​​​​ക്കാ​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ​​​​ക്ക് യാ​​​​തൊ​​​​രു മ​​​​ടി​​​​യു​​​​മി​​​​ല്ല. അ​​​​മി​​​​ത​​​​ചാ​​​​ർ​​​​ജ് ഈടാക്കുക മാ​​​​ത്ര​​​​മ​​​​ല്ല, സ്വകാര്യ ബസുകാർ ഭീ​​​​ഷ​​​​ണി​​​​യും മ​​​​ർ​​​​ദ​​​​ന​​​​വും​​​​വ​​​​രെ ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും അ​​​​ടു​​​​ത്തി​​​​ടെ പലതുണ്ടാ​​​​യ​​​​ല്ലോ. നി​​​​ല​​​​വി​​​​ലു​​​​ള്ള കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​വീ​​​​സുകൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കുകകൂടി ചെയ്താൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​മാ​​​​കും.

പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത മിക്ക രാജ്യങ്ങളിലും ഇ​​​​പ്പോ​​​​ൾ സ​​​​ജീ​​​​വ ച​​​​ർ​​​​ച്ച​​​​ാവിഷയമാ​​​​ണ്. അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണു പോം​​​​വ​​​​ഴി. പു​​​​തി​​​​യ റോ​​​​ഡു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തും നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​വയ്ക്കു വീ​​​​തി​​​​കൂ​​​​ട്ടു​​​​ന്ന​​​​തും കാറാമുട്ടിയാ​​​​യി​​​​രി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു കരണീയം. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തു ഹ്ര​​​​സ്വ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളാണു നടത്തുന്നത്. അ​​​​തി​​​​ൽ​​​​ത്ത​​​​ന്നെ ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ന​​​​ഷ്ടം​​​​ സ​​​​ഹി​​​​ച്ചാ​​​ണു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നത്.

1965ൽ 901 ​​​​ബ​​​​സു​​​​ക​​​​ളും 661 ഷെ​​​​ഡ്യൂ​​​​ളു​​​​ക​​​​ളും 6,352 ജീ​​​​വ​​​​ന​​​​ക്കാ​​​​രും 1.54 ല​​​​ക്ഷം രൂ​​​​പ ശ​​​​രാ​​​​ശ​​​​രി ദി​​​​വ​​​​സ​​​​വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യി നി​​​​ല​​​​വി​​​​ൽ​​​​ വ​​​​ന്ന കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഇ​​​​പ്പോ​​​​ൾ 5,662 ബ​​​​സു​​​​ക​​​​ളും 5,136 ഷെ​​​​ഡ്യൂ​​​​ളു​​​​ക​​​​ളും 33,146 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും 573 ല​​​​ക്ഷം രൂ​​​​പ ശ​​​​രാ​​​​ശ​​​​രി ദി​​​​വ​​​​സ​​​​വ​​​​രു​​​​മാ​​​​ന​​​​വു​​​​മു​​​​ള്ള വ​​​​ലി​​​​യൊ​​​​രു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാപനമാണ്. എ​​​​ന്നാ​​​​ൽ ദീർഘകാലമായി കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യു​​​​ടെയും ധൂ​​​​ർ​​​​ത്തി​​​​ന്‍റെയും അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെയും കൂ​​​​ത്ത​​​​ര​​​​ങ്ങാ​​​​യി മാ​​​​റി​​​​യ​​​​തി​​​​നാ​​​​ൽ കോർപറേഷൻ വേ​​​​ണ്ട​​​​ത്ര​​​​ വ​​​​ള​​​​ർ​​​​ച്ച നേ​​​​ടാ​​​​തെ​​​​പോ​​​​യി. മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു ശ്ര​​​​മി​​​​ച്ച മേ​​​​ധാ​​​​വി​​​​മാ​​​​രെ ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ മു​​​​ട്ടു​​​​കു​​​​ത്തി​​​​ച്ചു. ഇ​​​​പ്പോ​​​​ൾ ശ​​​​മ്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നു​​​​മെ​​​​ല്ലാം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ നി​​​​കു​​​​തി​​​​പ്പ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ന​​​​ൽ​​​​കേ​​​​ണ്ട അ​​​​വ​​​​സ്ഥ​​​​യാണ്. പു​​​​തി​​​​യൊ​​​​രു സം​​​​രം​​​​ഭ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​അ​​​​വ​​​​സ്ഥ​​​​യി​​​​ൽ​​​​നി​​​​ന്നു പാ​​​​ഠ​​​​മു​​​​ൾ​​​​ക്കൊ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​നോ​​​ഭാ​​​വ​​​വും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു പ​​​രു​​​വ​​​പ്പെ​​​ട​​​ണം.