Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മരടിലെ ഫ്ളാറ്റ് പൊളിക്കൽ കുടിയൊഴിപ്പിക്കലാകരുത്
WhatsApp
അഴിമതിയും നിയമലംഘനവും നടത്തിയ നിർമാതാക്കളും കൂട്ടുനിന്ന ഉദ്യോഗസ്ഥരും സുരക്ഷിതരായിക്കഴിയുമ്പോഴാണു പണം മുടക്കി ഫ്ളാറ്റ് വാങ്ങിയവർ ശിക്ഷിക്കപ്പെടുന്നത്. അവർ എന്തുപിഴച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമ്പോൾ ഉയരുന്നത് അതീവ സങ്കീർണമായ ചില പ്രശ്നങ്ങളാണ്. ഈ ഫ്ളാറ്റുകളിൽ ഉടമസ്ഥരായിട്ടുള്ള 352 കുടുംബങ്ങളിൽ മിക്കവരും അതിദാരുണമായ കുടിയൊഴിപ്പിക്കലിനാണു വിധേയമാകുന്നത്. ഇവരുടെ പരിദേവനങ്ങൾ കേൾക്കാതിരിക്കുന്നതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. കൂടാതെ ഇത്രയും വലിയ കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതീവ ഗുരുതരമാണ്. കോടതിയുടെ അന്ത്യശാസന രൂപേണയുള്ള വിധി നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പത്തുവർഷമായി തുടരുന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ മേയ് എട്ടിനാണ് ഫ്ളാറ്റുകൾ പൊളിക്കണമെന്ന് ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
കൊച്ചി നഗരത്തോടു ചേർന്ന് 2010ൽ നഗരസഭയായിത്തീർന്ന മരട് പഞ്ചായത്തിൽ 2006ൽ നടന്ന ഒരു നിയമലംഘനമാണ് ഇപ്പോൾ സംസ്ഥാനസർക്കാരിനെപ്പോലും നിസഹായാവസ്ഥയിലാക്കിയ മാനുഷിക പ്രശ്നമായി മാറിയിരിക്കുന്നത്. തീരദേശപരിപാലന നിയമത്തിന്റെ പ്രാധാന്യമേറിയ മൂന്നാം വിഭാഗത്തിൽവരുന്ന പ്രദേശത്തു നിയമവിരുദ്ധമായി അനുമതി നേടിക്കൊണ്ടായിരുന്നു ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയത്. ഇക്കാര്യത്തിൽ അഴിമതിയും ക്രമക്കേടും ഉണ്ടായതായി വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തി. 2012ലും 2015ലും നിർമാതാക്കൾ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയാണു കെട്ടിടം പൂർത്തിയാക്കിയത്. ഈ കോടതിവിധിക്കെതിരേ സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചതുവഴിയാണ് ഈ മാസം 20നകം കെട്ടിടങ്ങൾ പൊളിക്കണമെന്ന വിധിയുണ്ടായിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സാധനസാമഗ്രികള്‍ നീക്കംചെയ്ത് ഒഴിഞ്ഞു പോകണമെന്നു കാണിച്ച് ഉടമകൾക്കു മരട് നഗരസഭ അന്ത്യശാസനം നൽകിക്കഴിഞ്ഞു.
നിയമം ലംഘിച്ചു നിർമിച്ച അഞ്ച് ഫ്ളാറ്റുകളാണു പൊളിക്കേണ്ടത്. ഒന്നിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ബാക്കി നാലെണ്ണം നിർമാതാക്കളിൽനിന്ന് 352 കുടുംബങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞവയാണ്. 40 ലക്ഷം രൂപ മുതൽ കോടികൾവരെ മുടക്കിയാണ് ഇവർ ഫ്ളാറ്റുകൾ സ്വന്തമാക്കിയത്. സിനിമാതാരങ്ങളും വിദേശമലയാളികളും സർക്കാർ ഉദ്യോഗസ്ഥരുമടക്കം ഇക്കൂട്ടത്തിലുണ്ട്. മറ്റു വീടുകളും ഫ്ളാറ്റുകളുമുള്ള വൻകിടക്കാർ നിക്ഷേപമായിട്ടായിരിക്കും ഇവിടെയും ഫ്ളാറ്റുകൾ വാങ്ങിയത്. എന്നാൽ, വിദേശത്തു ജോലിചെയ്യുന്നവർക്കടക്കം ഭൂരിപക്ഷംപേർക്കും ആകെയുള്ള വീടും നിക്ഷേപവും എല്ലാം ഇതാണ്. മിക്ക വിദേശമലയാളികൾക്കും തിരികെയെത്തുമ്പോൾ ബാക്കിയാകുന്നത് ഈ ഫ്ളാറ്റുകൾ മാത്രമായിരിക്കും. പലരുടേയും മാതാപിതാക്കൾ ഇപ്പോൾ ഇവിടെ താമസിക്കുന്നുമുണ്ട്.
ബാങ്ക്വായ്പ എടുത്തു ഫ്ളാറ്റ് സ്വന്തമാക്കിയവരാണു മറ്റൊരു കൂട്ടർ. വായ്പ എടുക്കുമ്പോൾ എല്ലാ രേഖകളും ബാങ്ക് അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തുക പതിവാണ്. അപ്പോൾപോലും ഇത്തരമൊരു കുരുക്ക് ശ്രദ്ധയിൽപ്പെട്ടില്ല. പത്തുവർഷമായി മരട് നഗരസഭ ഇവിടുത്തെ ഫ്ളാറ്റ് ഉടമകളിൽനിന്ന് കെട്ടിടനികുതി ഈടാക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളെക്കൂടി സുപ്രീം കോടതി കേൾക്കണമായിരുന്നുവെന്ന ഉടമകളുടെ ആവശ്യം കേവലമായ സാമാന്യനീതി മാത്രമാണ്. കോടതി വ്യവഹാരങ്ങൾ വർഷങ്ങളായി നീണ്ടുപോയതിന്റെ ഇരകൾ കൂടിയായി ഇവർ മാറുകയാണ്.
ഫ്ളാറ്റിലെ താമസക്കാരുടെ വാദം കേൾക്കാതെ ഫ്ളാറ്റ് പൊളിച്ചുനീക്കാൻ ഉത്തരവിട്ട നടപടി ശരിയല്ലെന്നു ഹൈക്കോടതിയിൽനിന്ന് അടുത്തിടെ വിരമിച്ച ഒരു ജഡ്ജി ഇന്നലെ പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്. കെട്ടിടം പൊളിക്കുമ്പോൾ മനുഷ്യരുടെ സങ്കടം കേൾക്കാതിരിക്കരുത്. സര്‍ക്കാരും കോടതിയും ഫ്ളാറ്റുടമകളുടെ വാദം കേൾക്കാൻ തയാറാകാത്തതു ശരിയല്ല. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ചാണ് ഓരോരുത്തരും ഫ്ളാറ്റിൽ താമസിക്കുന്നത്. അനധികൃതമായാണു കെട്ടിടം നിര്‍മിച്ചതെങ്കിൽ അതിന് ഉത്തരവാദികൾ ഫ്ളാറ്റ് ഉടകൾ ആകുന്നത് എങ്ങനെ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
അഴിമതിയും നിയമലംഘനവും നടത്തിയ നിർമാതാക്കളും കൂട്ടുനിന്ന ഉദ്യോഗസ്ഥരും സുരക്ഷിതരായിക്കഴിയുമ്പോഴാണു പണം മുടക്കി ഫ്ളാറ്റ് വാങ്ങിയവർ ശിക്ഷിക്കപ്പെടുന്നത്. അവർ എന്തുപിഴച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. മനുഷ്യാവകാശ ലംഘനമായി ഇതിനെ കാണേണ്ടിവരുന്നത് അതുകൊണ്ടാണ്. നിയമലംഘനത്തിനു കെട്ടിടം പൊളിക്കലല്ല പ്രതിവിധിയെന്നും കുറ്റക്കാർക്ക് കനത്ത പിഴ ചുമത്തുകയാണു വേണ്ടതെന്നുമുള്ള വാദഗതിയും ശക്തമാണ്. മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരടിലേതിനു സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡിഎല്‍എഫ് ഫ്ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിംഗ് കോംപ്ലക്സ് കേസിലും കെട്ടിടം പൊളിക്കാൻ ഉത്തരവുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഡിഎല്‍എഫ് കേസില്‍ പിഴ ചുമത്തി അത് ക്രമവത്കരിച്ചുനല്കി. ആദര്‍ശ് ഹൗസിംഗ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത് എന്ന ജയറാം രമേശിന്റെ ചോദ്യവും പ്രസക്തമാണ്.
ഫ്ളാറ്റുകൾ പൊളിക്കാൻ 30 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതവും മാലിന്യസംസ്കരണവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദത്തിനും കഴമ്പുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളുമുള്ള പ്രദേശത്ത് ഫ്ളാറ്റ് പൊളിക്കാൻ നടത്തുന്ന നിയന്ത്രിത സ്ഫോടനംപോലും അത്യാഹിതങ്ങൾക്കു വഴിവയ്ക്കില്ലെന്ന് ഉറപ്പാക്കണം. കൂടാതെ ഇപ്പോൾ തീരദേശപരിപാലന നിയമത്തിന്റെ രണ്ടാം വിഭാഗത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത് എന്നതും സുപ്രധാനമാണ്. അതുകൊണ്ടുതന്നെ ഈ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റിയാലും ഇവിടെ പുതിയവ പണിയാൻ തടസമുണ്ടാകില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റു പോംവഴികൾ എല്ലാംതന്നെ അടയുകയാണെന്നതിനാൽ അർഹരായവരെയെങ്കിലും സഹായിക്കാൻ സർക്കാർ തയാറാകണം. അവരുടെ കണ്ണീർ കാണാതെപോകരുത്. നീതി നിഷേധിക്കരുത്.
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
Latest News
ബൈഡൻ അമേരിക്കൻ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബംഗളൂരിവിനെ അടിച്ചുവീഴ്ത്തി ബ്ലാസ്റ്റേഴ്സ്
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
Latest News
ബൈഡൻ അമേരിക്കൻ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബംഗളൂരിവിനെ അടിച്ചുവീഴ്ത്തി ബ്ലാസ്റ്റേഴ്സ്
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top