Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചരിത്രത്തെയും നേതാക്കളെയും ഇങ്ങനെ അപമാനിക്കരുത്
WhatsApp
ആദരണീയരായ ദേശീയ നേതാക്കളെ ഇകഴ്ത്താനും രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനും ബോധപൂർവമായ ശ്രമം വിവിധ കോണുകളിൽ നടക്കുന്നു. നവമാധ്യമങ്ങളിലും പൊതുവേദികളിലും മാത്രമല്ല, പാർലമെന്റിൽപോലും ഈ ഉദ്ദേശ്യത്തോടെ പരാമർശങ്ങളുണ്ടാകുന്നത് ഏറെ ഗൗരവത്തോടെ കാണണം. ഭരണമാറ്റം രാജ്യത്തിന്റെ നയങ്ങളിൽ മാറ്റങ്ങളുണ്ടാക്കാം. പക്ഷേ, രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ഉത്കൃഷ്ട പാരന്പര്യവുമൊക്കെ വികലമായി തിരുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ട നേതാക്കളിൽനിന്നുണ്ടാകുന്നത് ആശങ്കാജനകമാണ്.
രാഷ്ട്രശില്പിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജവഹർലാൽ നെഹ്റുവിന്റെ നിലപാടാണു പാക് അധീന കാഷ്മീർ ഇന്ത്യക്കു നഷ്ടപ്പെടാൻ കാരണമെന്നു പാർലമെന്റിൽ കഴിഞ്ഞദിവസം പറഞ്ഞത് മറ്റാരുമല്ല, ആഭ്യന്തരമന്ത്രി അമിത് ഷായാണ്. പാക്കിസ്ഥാൻ പട്ടാളം കാഷ്മീരിലെ ഒരു ഭാഗത്തെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ നെഹ്റു വെടിനിർത്തൽ പ്രഖ്യാപിച്ചെന്നും ഷാ ആരോപിച്ചു. രാജ്യം വിഭജിക്കാൻ അനുവദിച്ചത് നിങ്ങളല്ലേ എന്നു കോൺഗ്രസ് അംഗങ്ങളെ നോക്കി അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തുനിന്നു രൂക്ഷമായ പ്രതിഷേധമുണ്ടായെങ്കിലും ഇക്കാര്യത്തിൽ നിലപാടു തിരുത്താനൊന്നും ഷാ തയാറായില്ല. നെഹ്റുവിന്റെ പേരു പറഞ്ഞതു കോൺഗ്രസുകാരെ വേദനിപ്പിച്ചെങ്കിൽ താൻ അദ്ദേഹത്തിന്റെ പേരു പറയില്ലെന്നും പ്രഥമ പ്രധാനമന്ത്രിയെന്നേ പറയൂവെന്നുമുള്ള പരിഹാസവും അമിത് ഷാ നടത്തി.
എന്തു ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലും ബോധ്യത്തിലുമാണു രാജ്യത്തെ ഭരണകക്ഷിയുടെ തലവൻകൂടിയായ ആഭ്യന്തരമന്ത്രി ഇത്തരത്തിലൊക്കെ പറയുന്നത്? കോൺഗ്രസിനോടും അതിന്റെ നേതാക്കളോടുമുള്ള അദ്ദേഹത്തിന്റെ അതൃപ്തിയും അനിഷ്ടവും മനസിലാക്കാം. പക്ഷേ, ഉത്തരവാദപ്പെട്ടൊരു മന്ത്രിസ്ഥാനത്തിരുന്നു പ്രസ്താവനകൾ നടത്തുന്പോൾ അവ യുക്തിസഹവും ചരിത്രവസ്തുതകൾക്കു നിരക്കുന്നതുമായിരിക്കണം. അന്ധമായ രാഷ്ട്രീയവൈരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കു വഴിതെളിക്കരുത്. അതു സമൂഹത്തിൽ അസ്വസ്ഥത പടർത്തും.
അധികാരത്തിലിരിക്കുന്നവർക്കു പല കാര്യങ്ങളും മാറ്റിമറിക്കാനാകും. ചരിത്രപുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലുമൊക്കെ തിരുത്തൽ വരുത്താൻപോലും അവരിൽ ചിലർ ശ്രമിക്കാറുണ്ട്. പുതിയ കണ്ടെത്തലുകളെന്ന പേരിലാണ് ഇത്തരം മാറ്റങ്ങൾ അവതരിപ്പിക്കുക. പക്ഷേ, കൃത്യമായ തെളിവുകൾ നിരത്താനോ വസ്തുതകൾ ബോധ്യപ്പെടുത്താനോ ഇവർക്കു സാധിക്കാറില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും വിഭജന കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ വസ്തുനിഷ്ഠമായി വേണം വരുംതലമുറയ്ക്കു പറഞ്ഞുകൊടുക്കാൻ. വസ്തുതകൾ വളച്ചൊടിച്ച് ആരെയെങ്കിലും താഴ്ത്തിക്കെട്ടാനോ അപകീർത്തിപ്പെടുത്താനോ ശ്രമിക്കരുത്. ഉത്തരവാദിത്വബോധമില്ലാത്തവർ നവമാധ്യമങ്ങളിൽ ഇടുന്ന അടിസ്ഥാനരഹിതമായ പോസ്റ്റുകൾ പോലെയാകരുത് പാർലമെന്റിൽ ആഭ്യന്തരമന്ത്രി നടത്തുന്ന പ്രസ്താവനകൾ.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും രാഷ്ട്രശില്പിയായ ജവഹർലാൽ നെഹ്റുവിനെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ അടുത്തകാലത്തു വർധിച്ചുവരുകയാണ്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഈ പ്രവണത ശക്തിപ്പെട്ടതെന്നതു യാദൃച്ഛികമായി കരുതാനാവില്ല. ജനങ്ങളിൽ വിഭാഗീയതയും സ്പർധയും വളർത്താൻ ഗൂഢശ്രമങ്ങൾ നടക്കുന്ന കാലത്ത്, അധികാരത്തിലിരിക്കുന്നവർ അതിനു വളമാകുന്ന പ്രസ്താവനകൾ നടത്തുന്നതു രാജ്യത്തിനു വിപത്താകും. വർഗീയതയും വിഭാഗീയ ചിന്തകളും വളർത്തുന്ന നീക്കങ്ങൾ ആരിൽനിന്നുണ്ടായാലും അത് അപലപനീയമാണ്.
ഇപ്പോൾത്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഭാഗീയതയുടെ ഫലമായി അതിക്രമങ്ങൾ അരങ്ങേറുന്നുണ്ട്. അത് ആൾക്കൂട്ട കൊലപാതകങ്ങളുടെ മൃഗീയരൂപം പ്രാപിച്ചുകഴിഞ്ഞു. അതിക്രമങ്ങൾ നടത്തുന്നവർക്കു രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുവെന്നുകൂടി വന്നാൽ എത്രയോ ആപത്കരമാണ്. ന്യൂഡൽഹിയിലെ നെഹ്റു മ്യൂസിയത്തിലും തീൻമൂർത്തി ഭവനിലും ചില മാറ്റങ്ങൾ വരുത്താൻ അടുത്തകാലത്തു ശ്രമം നടന്നിരുന്നു. എന്താണിതിന്റെയൊക്കെ ലക്ഷ്യം?
മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്സെയെ മഹത്ത്വവത്കരിക്കാനും ചിലർ നടത്തിയ നീക്കങ്ങൾ നാം ഈയിടെ കണ്ടു. അത്തരത്തിൽ ഗാന്ധിനിന്ദ നടത്തിയ ഒരു നേതാവിപ്പോൾ പാർലമെന്റ് അംഗമാണ്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു രാജ്യസഭയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ തയാറാക്കിയ പ്രമേയം ആ സമരത്തിന്റെ നായകനായിരുന്ന മഹാത്മാഗാന്ധിയുടെ പേരുപോലും പരാമർശിക്കാതെയാണു തയാറാക്കിയത്. എത്രയോ അപലപനീയമായ ചരിത്ര തമസ്കരണം! സഭയിൽ ഐകകണ്ഠ്യേന അവതരിപ്പിക്കേണ്ട പ്രമേയം കക്ഷിനേതാക്കളുടെ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ എതിർത്തതിനെത്തുടർന്നു പ്രമേയത്തിൽ മാറ്റം വരുത്തി.
കഴിഞ്ഞ ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ അലിഗഢിൽ ഗാന്ധിവധം പുനരാവിഷ്കരിക്കുകയും ഗോഡ്സെയുടെ പ്രതിമയിൽ മാല ചാർത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയുമുണ്ടായി. കുറെപ്പേരിലെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കാനോ ചിന്താക്കുഴപ്പമുണ്ടാക്കാനോ ഇത്തരം ചെയ്തികളിലൂടെ കഴിഞ്ഞേക്കാം. ചരിത്രയാഥാർഥ്യങ്ങളെ അധികാരത്തിന്റെ ഉപകരണങ്ങളുപയോഗിച്ചു തിരുത്താനുള്ള ശ്രമം ആത്യന്തികമായി ഫലിക്കില്ല. നുണ നൂറു തവണ ആവർത്തിച്ചാൽ അതു സത്യമെന്നു ധരിക്കപ്പെടുമെന്ന ഗീബൽസിയൻ സിദ്ധാന്തത്തെ ഇപ്പോഴത്തെ പല നേതാക്കളും മാതൃകയാക്കുന്നുണ്ട്. അതു ചരിത്രത്തോടും രാജ്യത്തോടും മാത്രമല്ല, തലമുറകളോടുമുള്ള കൊടുംചതിയാണ്. സമൂഹത്തിന്റെ ചരിത്രബോധത്തെ വികലമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തെറ്റിദ്ധാരണകൾ പരത്താനും അസ്വസ്ഥതകൾ സൃഷ്ടിക്കാനും മാത്രമേ സഹായകമാകൂ.
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സന്ദേശത്തിൽ ഗാന്ധിജിയുടെ അപദാനങ്ങളെ ഏറെ പ്രകീർത്തിച്ചിരുന്നു. സമത്വവും അന്തസുമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ജീവിതം കാംക്ഷിക്കുന്ന ജനകോടികൾക്കു പ്രതീക്ഷയുടെ ദീപനാളമാണു ബാപ്പു എന്നു പറഞ്ഞ മോദിയുടെ സർക്കാരിന്റെ ഭാഗമായിരിക്കുന്നവർതന്നെ ഗാന്ധിജിയെയും നെഹ്റുവിനെയുമൊക്കെ അവഹേളിക്കുകയോ അങ്ങനെ ചെയ്യുന്നവരെ സംരക്ഷിക്കുകയോ ചെയ്യുന്നതു വൈരുധ്യാത്മകമാണ്. അതു രാജ്യത്തിന് ഒട്ടുംതന്നെ ഗുണകരമല്ല.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
വീണ്ടെടുക്കാം കുട്ടനാടിന്റെ സുന്ദര ഭൂമിക
പണിക്കു കൊള്ളാത്ത പഠനം പാഴ്വ്യായാമം മാത്രം
പൊതുമേഖല പൊളിക്കുന്നത് ജനങ്ങൾക്കു വേണ്ടിയോ?
ജീവശ്വാസം തേടി ജനങ്ങൾ; കുംഭകർണന്മാരായി ഭരണക്കാർ
സ്വകാര്യസ്വത്തു സംരക്ഷിക്കുന്ന നിയമം നല്ല ചുവടുവയ്പ്
കടിഞ്ഞാൺ കൈവിടുന്നു; ചില്ലറവില കുതിക്കുന്നു
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
വീണ്ടെടുക്കാം കുട്ടനാടിന്റെ സുന്ദര ഭൂമിക
പണിക്കു കൊള്ളാത്ത പഠനം പാഴ്വ്യായാമം മാത്രം
പൊതുമേഖല പൊളിക്കുന്നത് ജനങ്ങൾക്കു വേണ്ടിയോ?
ജീവശ്വാസം തേടി ജനങ്ങൾ; കുംഭകർണന്മാരായി ഭരണക്കാർ
സ്വകാര്യസ്വത്തു സംരക്ഷിക്കുന്ന നിയമം നല്ല ചുവടുവയ്പ്
കടിഞ്ഞാൺ കൈവിടുന്നു; ചില്ലറവില കുതിക്കുന്നു
Latest News
ക്രൂരത തുടർന്ന് യുപി; നൃത്തം അവസാനിപ്പിച്ച യുവതിയെ വെടിവച്ചു വീഴ്ത്തി
തെലുങ്കാന ഏറ്റുമുട്ടൽ കൊല: അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ഉന്നാവോ സംഭവം ദുഃഖകരം, കേസ് അതിവേഗ കോടതി കേൾക്കും: യോഗി ആദിത്യനാഥ്
നെടുന്പാശേരിയിൽ വൻ സ്വർണവേട്ട; രണ്ടു പേർ പിടിയിൽ
ഹെൽമറ്റ് പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി
Latest News
ക്രൂരത തുടർന്ന് യുപി; നൃത്തം അവസാനിപ്പിച്ച യുവതിയെ വെടിവച്ചു വീഴ്ത്തി
തെലുങ്കാന ഏറ്റുമുട്ടൽ കൊല: അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ഉന്നാവോ സംഭവം ദുഃഖകരം, കേസ് അതിവേഗ കോടതി കേൾക്കും: യോഗി ആദിത്യനാഥ്
നെടുന്പാശേരിയിൽ വൻ സ്വർണവേട്ട; രണ്ടു പേർ പിടിയിൽ
ഹെൽമറ്റ് പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top