സോണൽ അത് ലറ്റിക് മീറ്റ്: യാര സ്കൂളിന് മികച്ച വിജയം
Thursday, October 26, 2017 11:54 AM IST
റിയാദ്: ഇരുപത്തിയേഴാമത് സോണൽ അത്ലറ്റിക് മീറ്റിൽ റിയാദ് യാര ഇന്‍റർനാഷണൽ സ്കൂൾ മികച്ച വിജയം നേടി. മോഡേണ്‍ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന മീറ്റിൽ യാര സ്കൂളിലെ കുട്ടികൾ 10 സ്വർണവും 11 വെള്ളിയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഓവർ ഓൾ ചാന്പ്യൻഷിപ്പും കരസ്ഥമാക്കി.

ലോംഗ് ജംപ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ. 4 x 100 റിലേ, 100 മീറ്റർ, 400 മീറ്റർ ഓട്ടം എന്നിവയിലാണ് സ്വർണം നേടിയത്. ദമാമിൽ നടക്കുന്ന സൗദി ക്ലസ്റ്റർ മീറ്റിൽ യാര സ്കൂളിനെ പ്രതിനിധീകരിച്ചു 27 കുട്ടികൾ പങ്കെടുക്കും.


സോണൽ മീറ്റിലെ വിജയികൾക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ ആസിമ സലിം അനുമോദിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ