മാപ്പിള കല വേദി കുവൈത്ത് ഈദ് ഇശൽ–16 സംഘടിപ്പിച്ചു
Monday, July 11, 2016 8:13 AM IST
കുൈവയത്ത് സിറ്റി: മാപ്പിള കല വേദി കുവൈത്ത ഈദ് ഇശൽ–16 സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തിലെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ മാപ്പിള കലാ വേദി കുവൈത്ത് പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാപ്പിളപ്പാട്ട്, ഖവാലി, മെഹ്ഫിൽ, ഒപ്പന കോൽക്കളി തുടങ്ങി മാപ്പിള കലകൾ അവതരിപ്പിച്ചു. രക്ഷാധികാരി സത്താർ കുന്നിൽ ഈദ് സന്ദേശം നൽകി. റാഫി കാലിക്കട്ട്, അൻവർ സാരംഗി, ശാഹുൽ പെരുമ്പാവൂർ, റൗഫ്, റാഷിദ്, അംബിക, സൽമാൻ, ഗഫൂർ കൊയിലാണ്ടി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ