കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഓണം ആഘോഷിച്ചു
Friday, September 25, 2015 8:09 AM IST
വാഷിംഗ്ടണ്‍ ഡിസി: കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ 40-ാമത് (കെഎജിഡബ്ള്യു) ഓണം ആഘോഷിച്ചു.

സെപ്റ്റംബര്‍ 19നു മാര്‍ഷല്‍ ഹൈസ്കൂളിന്റെ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി കെഎജിഡബ്ള്യുവിന്റെ മുന്‍കാല പ്രസിഡന്റുമാരെ ആദരിച്ചു. വള്ളത്തോള്‍ പുരസ്കാരം നേടിയ വാഷിംഗ്ടണിലെ മലയാളി സാഹിത്യ പ്രവര്‍ത്തകന്‍ പി.സി. നായരുടെ അനുമോദനവും 'മലയാളമേ....' എന്നു തുടങ്ങുന്ന അസോസിയേഷന്‍ ആശയഗാനത്തിന്റെ ചലച്ചിത്രാവിഷ്കാരവും ഓണാഘോഷങ്ങളുടെ ഭാഗമായി നടന്നു. മഹാബലിയും ശുക്രാചാര്യനും വാമനനും ദശാവതാരങ്ങളും മാറിമറിഞ്ഞ കലാപരിപാടികളില്‍ നൃത്തനൃത്യങ്ങളും ഗാനങ്ങളും ആഘോഷത്തിനു കൊഴുപ്പേകി.

കെഎജിഡബ്ള്യു പ്രസിഡന്റ് അരുണ്‍ ജോ സഖറിയ, വൈസ് പ്രസിഡന്റ് ഹരി നമ്പ്യാര്‍, പ്രസിഡന്റ് ഇലക്ട് രഘു നമ്പിയത്ത്, സെക്രട്ടറി സ്മിത മേനോന്‍, എന്റര്‍ടൈന്‍മെന്റിനു നേതൃത്വം നല്‍കിയ സുഷമ പ്രവീണ്‍, സജി ജോസ് എന്നിവരും കമ്മിറ്റിയംഗങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.