മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം ഇ​ന്ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Saturday, May 4, 2024 4:33 PM IST
സ​ജു വ​ർ​ഗീ​സ്
ഫി​ല​ഡ​ല്‍​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള "മാ​പ്പ് മ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷം' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​പ്പ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്നു. (7733 Castor Ave, Philadelphia, PA 19152)

ഫി​ല​ഡ​ല്‍​ഫി​യ വി​ല്യം ലെ​ഷ്‌ എ​ലി​മെ​ന്‍റ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ഷെ​റി​ൻ ഫി​ലി​പ്പ് കു​ര്യ​ൻ, ഫി​ല​ഡ​ല്‍​ഫി​യ മെ​ന്‍റ​ൽ​ഹെ​ൽ​ത്ത് അ​ഡ്വ. ദി​വ്യാ ഗ്രെ​യ്‌​സ് തോ​മ​സ് എ​ന്നീ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​ക​ളേ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ മ​ദേ​ഴ്സ് ഡേ​യ്ക്ക് മു​ഖ്യ​അ​തി​ഥി​ക​ളാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്‌​സ​ൺ ദീ​പ തോ​മ​സ് പ​റ​ഞ്ഞു.

ത​ദ​വ​സ​ര​ത്തി​ൽ അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ക​ലാ പ​രി​പാ​ടി​ക​ളും ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കും. വു​മ​ൺ​സ് ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​വ​ർ​ഷ​ത്തെ മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മാ​പ്പ് ഭ​ര​ണ​സ​മി​തി​യോ​ടൊ​പ്പം വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്‌​സ​ൺ ദീ​പ തോ​മ​സ്, ആ​ർ​ട്ട്സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​ല്ലി ഫി​ലി​പ്പ്, ഐ​റ്റി എ​ഡ്യൂ​ക്കേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഫെ​യ്ത്ത് മ​രി​യ എ​ൽ​ദോ, ക​മ്മി​റ്റി അം​ഗം ലി​സി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.