അഞ്ചാമത് കേളി ഇന്‍റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്‍റ്: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനും ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിനും വിജയം
Tuesday, October 23, 2018 8:55 PM IST
റിയാദ്‌: സഫാമക്ക പോളിക്ളിനിക്ക് വിന്നേഴ്സ് കപ്പിനും നോളജ് ടവര്‍ റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്‍റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്‍റിൽ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനും ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിനും വിജയം.

നസ്രിയ റയല്‍ മാഡ്രിഡ്‌ അക്കാഡമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ യാര ഇന്‍റർനാഷണൽ സ്കൂളിനെ ഏകപക്ഷീയമായ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഐഐഎസ്ആര്‍ വിജയിച്ചത്. ഫിസാന്‍ രണ്ടും മുക്ഷിത്, അയ്‌മാന്‍ എന്നിവര്‍ ഓരോ ഗോളും വീതം നേടി. ബത്ത എരിയാകമ്മിറ്റി അംഗം സുരേഷ്‌ ചന്ദ്രൻ, അർഷദ്‌, അഷ്‌റഫ്‌ പൊന്നാനി എന്നിവർ കളിക്കാരെ പരിജയപ്പെട്ടു.


രണ്ടാം മത്സരത്തില്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ റിയാദ്, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ന്യൂ-മിഡില്‍ ഈസ്റ്റ് ഇന്‍റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി. ബസിം ഹുസൈന്‍, മുഹമ്മദ്‌ ഷാ എന്നിവരാണ് ഐഐപിഎസിനുവേണ്ടി ഗോളുകള്‍ നേടിയത്. ന്യൂസനയ്യ എരിയാകമ്മിറ്റി അംഗം നിസാർ മണ്ണഞ്ചേരി, മലാസ്‌ എരിയാകമ്മിറ്റി അംഗം ൻഫൽ പൂവക്കുർശി, സിദ്ദിഖ്‌ ആനപ്ര എന്നിവർ കളിക്കാരെ പരിജയപ്പെട്ടു.