ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് ധനസഹായം കൈമാറി
Tuesday, January 17, 2017 5:29 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കുറത്തികാട് സിഎംഎസ് ചൈൽഡ് ഹോമിന് ധനസഹായം മാവേലിക്കര എംഎൽഎ ആർ രാജേഷ് കൈമാറി. ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാ സംഘടനകൾക്കും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിഎകെ രക്ഷാധികാരി ചാക്കോ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ