എൻഎസ്എസ് കുവൈറ്റ് വനിതാസമാജത്തിനു പുതിയ നേതൃത്വം
Monday, June 18, 2018 11:46 PM IST
കുവൈത്ത് സിറ്റി: നായർ സർവീസ് സൊസൈറ്റി കുവൈറ്റ് വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ദീപ്തി പ്രശാന്തിനെ കണ്‍വീനറായും ധന്യലക്ഷ്മിയെ ജോയിന്‍റ് കണ്‍വീനറായും ഏരിയ ഭാരവാഹികളായി ദീപ പ്രവീണ്‍ (അബാസിയ), ചന്ദ്രലേഖ ജയകുമാർ (മംഗഫ്), രേഷ്മ സാബു പിള്ള (സാൽമിയ), ശാന്തി അനില്കുമാർ (ഫഹാഹീൽ), ചിത്രശ്രീനി (അബുഹലീഫ), അശ്വതി സൂരജ് (ഫർവാനിയ) എന്നിവരെയും ജോയിന്‍റ് ഏരിയ കോഓർഡിനേറ്റർമാരായി ജയലക്ഷ്മി ഉണ്ണിത്താൻ, ധന്യ അനീഷ്, സ്മിത സൂരജ്, ശ്രീപ്രിയ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ