ക​ടു​ത്ത വേ​ന​ലി​ല്‍ താ​ങ്ങാ​യി ച​ക്ക​പ്പ​ഴം, ആ​വ​ശ്യ​ക്കാ​രു​മേ​റെ
Friday, April 19, 2024 10:42 PM IST
പാ​ലാ: വേ​ന​ലി​ല്‍ പ​ല​വി​ധ പ​ഴ​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ സു​ല​ഭ​മാ​ണ്. വ്യ​ത്യ​സ്ത​മാ​യ വി​പ​ണ​ന സാ​ധ്യ​ത​യു​മാ​യാ​ണ് എ​ലി​ക്കു​ളം സ്വ​ദേ​ശി നി​ര​പ്പേ​ല്‍ ബാ​ബു ഹൈ​വേ സൈ​ഡി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ നി​ര​വ​ധി പേ​രി​ല്‍​നി​ന്നും ച​ക്ക സം​ഭ​രി​ച്ചാ​ണ് വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​ത്.

ഒ​രു ദി​വ​സം ശ​രാ​ശ​രി 80 കി​ലോ വ​രെ വി​ല്‍​ക്കാ​റു​ണ്ടെ​ന്ന് ബാ​ബു പ​റ​യു​ന്നു. ഒ​രു ച​ക്ക​യ്ക്ക് ഏ​ക​ദേ​ശം എ​ഴു കി​ലോ​യോ​ള​വും അ​തി​ല​ധി​ക​വും തൂ​ക്കം വ​രു​ന്നു​ണ്ട്. മു​ന്‍​പ് പ​ല​ഹാ​ര ബി​സി​ന​സ് ആ​യി​രു​ന്നു. പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വ​ലി​യ ജോ​ലി​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ച​ക്ക​പ്പ​ഴ വി​പ​ണി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

ച​ക്ക നി​റ​ച്ച ബാ​ബു​വി​ന്‍റെ പ​ഴ​യ മാ​രു​തി​ക്കാ​ര്‍ ക​ണ്ട് ധാ​രാ​ളം വ​ഴി​യാ​ത്ര​ക്കാ​ര്‍ ഇ​റ​ങ്ങി വാ​ങ്ങാ​റു​ണ്ട്. ഒ​രു കി​ലോ വ​രി​ക്ക ച​ക്ക​പ്പ​ഴ​ത്തി​ന് 60 രൂ​പ​യാ​ണ് വി​ല. ബ​ഡ് പ്ലാ​വി​ന്‍ തൈ​ക​ളും ബാ​ബു ആ​വ​ശ്യ​ക്കാ​ര്‍​ക്ക് കൊ​ടു​ക്കു​ന്നു​ണ്ട്.