കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് യൂ​ണി​റ്റി​ലെ കു​ള​ത്തി​ല്‍ അ​സാം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം
Tuesday, April 30, 2024 6:46 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ക​​ത്താ​​നം ഇ​​ര​​വു​​ചി​​റ​​യ്ക്കു സ​​മീ​​പ​​മു​​ള്ള കോ​​ണ്‍​ക്രീ​​റ്റ് മി​​ക്‌​​സിം​​ഗ് യൂ​​ണി​​റ്റി​​ലെ കു​​ള​​ത്തി​​ല്‍ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​​ഴി​​ലാ​​ളി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യോ​​ടെ​​യാ​​ണ് അ​​സാം സ്വ​​ദേ​​ശി ലെ​​യ്മാ​​ന്‍ കി​​ഷ്‌​​ക​​വി​​ന്‍റെ (19) മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്.

അ​​ഴു​​കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം. യൂ​​ണി​​റ്റി​​ലെ തൊ​​ഴി​​ലാ​​ളി​​യാ​​യ ലെ​​യ്മാ​​നെ കാ​​ണാ​​താ​​യ​​താ​​യി പ​​രാ​​തി ഉ​​ണ്ടാ​​യി​​രു​​ന്നു. കു​​ള​​ത്തി​​ല്‍ ചെ​​ളി​​യി​​ല്‍ പു​​ത​​ഞ്ഞ നി​​ല​​യി​​ലാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍നി​​ന്ന് അ​​ഗ്‌​​നി​​ര​​ക്ഷാ​​സേ​​ന​​യെ​​ത്തി​​യാ​​ണു മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്ത​​ത്. മു​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.